Kerala Flood Map

CLICK HERE FOR FLOOD MAP

Kerala Control Room Number – +914712331639 OR +9147123333198

State Toll Free – 1070 District Toll Free 1077

State Emergency Opereration Center – +919446568222

 

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ്  – http://keralarescue.in  #StandWithKerala #നേരിടാം_ഒറ്റക്കെട്ടായ്

നിങളുടെ ചുറ്റും എവിടെയൊക്കെ വെള്ളം ഉണ്ടെന്നു രാത്രിയിലും പകലും ആരോടും ചോദിക്കാതെ തന്നെ അറിയാൻ താഴെയുള്ള LINK ഇൽ CLICK ചെയ്യുക .
വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി നോക്കി ഏതു ഭാഗത്തേക്ക് പോകണം എന്ന് തീരുമാനിക്കുക .

നിങ്ങളുടെ അടുത്തു ഉള്ള റോഡിൽ വെള്ളം ഉണ്ടോ എന്ന് ഇ ലിങ്കിൽ കയറിയാൽ അറിയാൻ പറ്റും

പ്രവാസികൾക്കും നോക്കാം..

ചുവപ്പ് നിറം കാണുന്ന ഭാഗത്തുകൂടി പോകാതിരിക്കുക

CLICK HERE FOR FLOOD MAP

 

?മഴ ശക്തി പ്രാപിക്കുന്നതിനാൽ എല്ലാവരും നല്ല ജാഗ്രത പുലർത്തുക..മുന്നറിയിപ്പുകൾ പാലിക്കുക..

വലിയൊരു പ്രളയത്തെ അതിജീവിച്ചവരാണ് നമ്മൾ..നിലവിലുള്ള അവസ്ഥയെയും നമുക്ക് ഒറ്റക്കെട്ടായി നേരിടാം..

* ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക

* മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.

* മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.

* സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്

* ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്.

*പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.

* പുഴകളിലും തോടുകളിലും അതിവേഗം ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം.

* നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

* ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക.

* അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.

* ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.

* ആവശ്യമെങ്കിൽ തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.

* ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക

* ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റർ നമ്പർ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേർക്കുക

* പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കയ്യിൽ സൂക്ഷിക്കുക.

* വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക.
വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.

* വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.

* വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.

* വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.

* എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കുക.

* രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാൻ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.

* കാലാവസ്ഥ പ്രവചനങ്ങൾ, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

 

‼?‼ അറിയിപ്പ് ‼?‼
?~~▪ ? ▪~~?

Don’t believe in WhatsApp forwards about flood and rain.
Follow the official pages here attached.
സത്യസന്ധവും ആധികാരികവുമായ വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ ഉപയോഗിക്കുക.

1.മുഖ്യമന്ത്രിയുടെ പേജ്‌:
https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌:
https://m.facebook.com/KeralaStateDisasterManagementAuthorityksdma/

3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/mmmani.mundackal/

4.ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/kkshailaja/

5.റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌:
https://www.facebook.com/Echandrashekharan/

6.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/Comrade.G.Sudhakaran/

7.ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://m.facebook.com/kadakampally/

8.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/collectortvpm/

9.കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/dckollam/

10.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dc.pathanamthitta/

11.ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌:
https://m.facebook.com/districtcollectoralappuzha/

12.കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectorkottayam/

13.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectoridukki/

14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dcekm/

15.തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/tsrcoll.ker/

16.പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/DISTRICTCOLLECTORPALAKKAD/

17.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/malappuramcollector/

18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKKD/

19.വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/wayanadWE/

20.കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKNR/

21.കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/KasaragodCollector/

22.റീബിൽഡ് കേരളയുടെ പേജ്:
https://www.facebook.com/RebuildKerala/

23.ആരോഗ്യ ജാഗ്രതയുടെ പേജ്‌:
https://m.facebook.com/arogyajagratha/

24. Stand With Kerala യുടെ പേജ്:
https://www.facebook.com/withkerala/

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പർ 8281292702. 0471-4851335

സംസ്ഥാന ദുരന്ത നിവാരണ എമർജൻസി നമ്പർ:1070
ജില്ലാ എമർജൻസി നമ്പരുകൾ
ടോൾ ഫ്രീ നമ്പർ : 1077 (STD കോഡുകൾ ചേർക്കണം).

തിരുവനന്തപുരം :04712731177

കൊല്ലം: 04742793473.

പത്തനംതിട്ട: 04682222505,04682322515

ആലപ്പുഴ : 04772251720

കോട്ടയം : 04812562001,9447029007

ഇടുക്കി : 0486 2233111, 0486 2233130

എറണാകുളം : 0484 2423001

തൃശ്ശൂർ : 0487 231020

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2372966,04962620235,04952223088

വയനാട് : 8078409770,04936204151

കണ്ണൂർ : 0497 2700645 0497 2713266 8547616034

കാസർകോട് : 04994255010

Kerala State Emergency Operations Centre – 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room – 0471-2331639, Fax: 0471-2333198

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ്

http://keralarescue.in.

ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

1. സഹായം അഭ്യർത്ഥിയ്‌ക്കാൻ
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
3.വളന്റിയർ ആകാൻ
4.വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
5. ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)

#StandWithKerala  #നേരിടാം_ഒറ്റക്കെട്ടായ്

Kerala Flood 2019 Videos 

 

Leave a Reply

Your email address will not be published. Required fields are marked *